BREAKING NEWS
India–Bhutan: ₹332 കോടിയുടെ 12 പുതിയ വികസന പദ്ധതികൾക്ക് പച്ചക്കൊടി CWG 2026: 36 മെഡലുകളുമായി നാലാം സ്ഥാനത്തേക്ക് അടിച്ചുവീഴ്ത്തി ഇന്ത്യ, കേരളത്തിനും അഭിമാന നേട്ടം Poringalkuthu Dam: പൊരിങ്ങല്‍ക്കുത്ത് ഡാം തുറക്കാൻ അനുമതി; ചാലക്കുടി പുഴ തീരത്ത് ജാഗ്രതാ നിർദേശം Heavy Rain Alert: കനത്ത മഴ; പലയിടത്തും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും, രക്ഷാപ്രവർത്തനം തുടരുന്നു India–Bhutan: ₹332 കോടിയുടെ 12 പുതിയ വികസന പദ്ധതികൾക്ക് പച്ചക്കൊടി CWG 2026: 36 മെഡലുകളുമായി നാലാം സ്ഥാനത്തേക്ക് അടിച്ചുവീഴ്ത്തി ഇന്ത്യ, കേരളത്തിനും അഭിമാന നേട്ടം Poringalkuthu Dam: പൊരിങ്ങല്‍ക്കുത്ത് ഡാം തുറക്കാൻ അനുമതി; ചാലക്കുടി പുഴ തീരത്ത് ജാഗ്രതാ നിർദേശം Heavy Rain Alert: കനത്ത മഴ; പലയിടത്തും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും, രക്ഷാപ്രവർത്തനം തുടരുന്നു
LIVE

ബുള്ളറ്റ് സ്പീഡിൽ മെഡലുകൾ! 🏅 CWG Day 9-ൽ കേരള താരങ്ങൾ ചരിത്രത്തിലേക്ക്!

Published: 01 Aug 2026, 01:03 AM IST
Updated: 01 Aug 2026, 01:37 AM IST

ബുള്ളറ്റ് സ്പീഡിൽ മെഡലുകൾ! 🏅 CWG Day 9-ൽ കേരള താരങ്ങൾ ചരിത്രത്തിലേക്ക്!

ഗ്ലാസ്‌ഗോയിൽ കോമൺവെൽത്ത് ഗെയിംസ് ആവേശകരമായ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഓഗസ്റ്റ് 2 നു കോമൺവെൽത്ത് 2026 നു തിരശീല വീഴുന്ന സാഹചര്യത്തിൽ ഇനിയുള്ള ഓരോ മെഡലും നിർണായകമാകും. കേരളത്തിലും ആരാധകരുടെ ശ്രദ്ധ മുഴുവൻ ഇന്ത്യൻ താരങ്ങളുടെയും മലയാളി അത്‌ലറ്റുമാരുടെയും പ്രകടനത്തിലേക്കാണ്.

ഒൻപതാം ദിവസത്തിന് മുമ്പുള്ള മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇന്ത്യ മെഡൽ പട്ടികയിൽ ആദ്യ പത്തിലെ സ്ഥാനത്തിനായി ശക്തമായ പോരാട്ടം തുടരുകയാണ്. ഇതുവരെ ഇന്ത്യ വിവിധ ഇനങ്ങളിലായി അഞ്ചു സ്വർണം, പതിനൊന്ന് വെള്ളി, നാല് വെങ്കലം ഉൾപ്പെടെ ഇരുപത് മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഭാരോദ്വഹനം ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തായി മാറിയപ്പോൾ അത്‌ലറ്റിക്സിലും മികച്ച മുന്നേറ്റം തുടരുകയാണ്. ഔദ്യോഗിക ഫലങ്ങൾ ദിവസേന പുതുക്കിക്കൊണ്ടിരിക്കുന്നതിനാൽ മെഡൽ പട്ടികയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

കേരളത്തിന് അഭിമാന നിമിഷങ്ങൾ സമ്മാനിച്ച പാലക്കാട് സ്വദേശി മുരളി ശ്രീശങ്കർ പുരുഷ ലോങ് ജമ്പിൽ തുടർച്ചയായ രണ്ടാം കോമൺവെൽത്ത് വെള്ളി മെഡൽ നേടി വീണ്ടും രാജ്യത്തിന്റെ ശ്രദ്ധ നേടിയപ്പോൾ, മലപ്പുറത്തിന്റെ അഭിമാനം മുഹമ്മദ് ബാസിൽ Para (100m T47 )ൽ വെള്ളി മെഡൽ നേടി നിലനിർത്തി . അവസാന ദിവസങ്ങളിലെ ഇന്ത്യൻ അത്‌ലറ്റിക്സ് മത്സരങ്ങളിലും മലയാളി താരങ്ങളുടെ പ്രകടനത്തിനാണ് കേരളം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. മികച്ച ഫോമിലുള്ള കേരളത്തിന്റെ അത്‌ലറ്റുകൾ ഇന്ത്യയുടെ മെഡൽ നേട്ടം വർധിപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ആരാധകർ.

ഒൻപതാം ദിവസം ഇന്ത്യയ്ക്ക് അത്‌ലറ്റിക്സ്, ബോക്സിംഗ്, ജുഡോ, ലോൺ ബൗൾസ്, ട്രാക്ക് സൈക്ലിംഗ് തുടങ്ങി നിരവധി ഇനങ്ങളിൽ മെഡൽ സാധ്യതകളുണ്ട്. ഓഗസ്റ്റ് 1 നു രാത്രി 12:45നു ആണ് നീരജ് ചോപ്ര യുടെ മാസ്മരിക ജാവലിൻ ത്രോയുടെ ഫൈനൽ റൌണ്ട്. ഇത് കാണാൻ മുഴുവൻ കായികപ്രേമികളും ഉറങ്ങാതെ കാത്തിരിക്കുന്നുണ്ട്. വിവിധ ബോക്സർമാരും മെഡൽ പോരാട്ടത്തിൽ ഇറങ്ങുന്നതിനാൽ ഇന്ത്യയുടെ മെഡൽ എണ്ണം ഇനിയും ഉയരാനാണ് സാധ്യത.

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ താരങ്ങൾ ഓരോ ദിവസവും ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്. ഇനി ബാക്കിയുള്ള മത്സരങ്ങൾ മെഡൽ പട്ടികയിലെ ഇന്ത്യയുടെ അന്തിമ സ്ഥാനം നിർണയിക്കുന്നതിൽ നിർണായകമാകും. കേരളത്തിൽ നിന്നുള്ള താരങ്ങൾ വീണ്ടും തിളങ്ങുമോയെന്ന പ്രതീക്ഷയും കായികലോകത്തെ ആവേശത്തിലാക്കുകയാണ്. ഈ വിഷയത്തിലുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

#CommonwealthGames2026 #TeamIndia #Kerala #Sreeshankar #Glasgow2026 #CWG2026

Editorial Review

This article was reviewed and approved by the SmartLiveReport editorial desk before publication. Found a factual error? Please report it through our Corrections or Contact page.

Report an Issue


Verified by:
SmartLiveReport Desk
Editor: Suchithra P
🛡 SmartLiveReport Comment Policy

Please keep discussions respectful and relevant.

✓ Be respectful. ✓ No abuse, hate speech, spam or misinformation.

By posting a comment, you agree that your content may be reviewed, moderated or removed if it violates our policy. Comments reflect the views of their respective authors and not SmartLiveReport.

Comments