BREAKING NEWS
India–Bhutan: ₹332 കോടിയുടെ 12 പുതിയ വികസന പദ്ധതികൾക്ക് പച്ചക്കൊടി CWG 2026: 36 മെഡലുകളുമായി നാലാം സ്ഥാനത്തേക്ക് അടിച്ചുവീഴ്ത്തി ഇന്ത്യ, കേരളത്തിനും അഭിമാന നേട്ടം Poringalkuthu Dam: പൊരിങ്ങല്‍ക്കുത്ത് ഡാം തുറക്കാൻ അനുമതി; ചാലക്കുടി പുഴ തീരത്ത് ജാഗ്രതാ നിർദേശം Heavy Rain Alert: കനത്ത മഴ; പലയിടത്തും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും, രക്ഷാപ്രവർത്തനം തുടരുന്നു India–Bhutan: ₹332 കോടിയുടെ 12 പുതിയ വികസന പദ്ധതികൾക്ക് പച്ചക്കൊടി CWG 2026: 36 മെഡലുകളുമായി നാലാം സ്ഥാനത്തേക്ക് അടിച്ചുവീഴ്ത്തി ഇന്ത്യ, കേരളത്തിനും അഭിമാന നേട്ടം Poringalkuthu Dam: പൊരിങ്ങല്‍ക്കുത്ത് ഡാം തുറക്കാൻ അനുമതി; ചാലക്കുടി പുഴ തീരത്ത് ജാഗ്രതാ നിർദേശം Heavy Rain Alert: കനത്ത മഴ; പലയിടത്തും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും, രക്ഷാപ്രവർത്തനം തുടരുന്നു
LIVE

Poringalkuthu Dam: പൊരിങ്ങല്‍ക്കുത്ത് ഡാം തുറക്കാൻ അനുമതി; ചാലക്കുടി പുഴ തീരത്ത് ജാഗ്രതാ നിർദേശം

Published: 01 Aug 2026, 03:58 PM IST
Updated: 01 Aug 2026, 09:31 PM IST

Poringalkuthu Dam: പൊരിങ്ങല്‍ക്കുത്ത് ഡാം തുറക്കാൻ അനുമതി; ചാലക്കുടി പുഴ തീരത്ത് ജാഗ്രതാ നിർദേശം

കനത്ത മഴ തുടരുന്നതിനിടെ തൃശൂർ ജില്ലയിലെ പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും അടുത്ത ദിവസത്തേക്കുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റെഡ് അലർട്ട് മുന്നറിയിപ്പും പരിഗണിച്ചാണ് ആവശ്യമായ സാഹചര്യത്തിൽ ഡാമിന്റെ സൂയിസ് വാൽവുകൾ ഘട്ടംഘട്ടമായി തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയത്.

ആഗസ്റ്റ് 1 ഉച്ചയ്ക്ക് 12 മണിയോടെ പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് 421.00 മീറ്ററിലെത്തി. ജലനിരപ്പ് 422.00 മീറ്ററിലെത്തുന്ന അടിയന്തര സാഹചര്യം ഉണ്ടായാൽ അധികജലം പുറത്തേക്ക് ഒഴുക്കുന്നതിനായി ഡാം തുറക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയുടെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കുട്ടികൾ ഉൾപ്പെടെ പൊതുജനങ്ങൾ ചാലക്കുടി പുഴയിൽ കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. പുഴയിൽ മത്സ്യബന്ധനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചാലക്കുടി പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളും വിവിധ വകുപ്പുകൾക്ക് ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരുകയും അനാവശ്യമായി പുഴയിലേക്കോ താഴ്ന്ന പ്രദേശങ്ങളിലേക്കോ പോകുന്നത് ഒഴിവാക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഈ വിഷയത്തിലുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

#Thrissur #PoringalkuthuDam #ChalakudyRiver #KeralaRain #RedAlert #DamAlert #DisasterManagement

Editorial Review

This article was reviewed and approved by the SmartLiveReport editorial desk before publication. Found a factual error? Please report it through our Corrections or Contact page.

Report an Issue


Verified by:
SmartLiveReport Desk
Editor: Suchithra P
🛡 SmartLiveReport Comment Policy

Please keep discussions respectful and relevant.

✓ Be respectful. ✓ No abuse, hate speech, spam or misinformation.

By posting a comment, you agree that your content may be reviewed, moderated or removed if it violates our policy. Comments reflect the views of their respective authors and not SmartLiveReport.

Comments